2012 ജനുവരി 17, ചൊവ്വാഴ്ച

വീണുടഞ്ഞ പളുങ്കുപാത്രം


ഊതി വീര്പ്പിച്ച ബലൂണ്‍  ഓരോന്നായി  പൊട്ടികൊണ്ടിരിക്കുകയാണ്. വീ എസ് . അച്ചുതാനന്ദന്മുഖ്യ മന്ത്രി ആയപ്പോള്അദ്ധേഹത്തിന്റെ ആദ്യത്തെ പ്രകടനം കണ്ട എല്ലാവരും വിചാരിച്ചു ഇനി യു ഡി എഫ്  അധികാരത്തില്വരില്ല എന്ന് . അങ്ങിനെയായിരുന്നു അദ്ധേഹത്തിന്റെ ഒരോ നീക്കങ്ങളുംക്രിക്കറ്റ് ഭാഷയില്പറഞ്ഞാല്കുറെ കാലം ഒരു ടീം ബൌള്ചെയ്യുകയും മറ്റുള്ളവര്കാത്തിരിക്കലും എന്നത് പോലെ അഞ്ചഞ്ചു വര്ഷമായിരുന്നു ഭരണം. ഇപ്പോഴത്തെ നിലവച്ച് നോക്കുമ്പോള്ഇന്ത്യയും ഓസ്ട്രേലിയയും കളിച്ചത് പോലെ വെറും മൂന്നു റണ്ണിന്റെ മുന്‍‌തൂക്കം മാത്രമേ ഇന്നത്തെ ഭരണകൂടത്തിനുള്ളൂ. പ്ലാച്ചിമടയും മൂന്നാര്   ഒഴിപ്പിക്കലും എന്തായിരുന്നു ഘോഷം. പലരും പറഞ്ഞു മണ്ണിന്റെ മണമുള്ള മുഖ്യമന്ത്രി എന്ന് ഞാനും വിചാരിച്ചു ശരിയെന്നു , പിന്നെ മനസ്സിലായി വീടും ബില്ഡിങ്ങുകളുമൊക്കെ പൊളിക്കുന്നത് കൊണ്ടാണ്  മണമെന്നു . പിന്നീട് ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ ശൈലി ആകെ മാറുകയായിരുന്നു. ഒരു തരം പ്രതികാര താണ്‍ഡവമാടുകയായിരുന്നു അച്ചുതാനന്ദന്. ഐസക്കും കോടിയേരിയുമൊക്കെ തോന്നിയ മാതിരി ഭരിച്ചു . അച്യുതാനന്ദന്‍,  കുഞ്ഞാലികുട്ടിയുടെയും ബാലകൃഷ്ണപിള്ളയുടെയും പിന്നാലെ സൈക്കിളുമെടുത്ത് കൂടി . അച്ഛന്ഭരണതിലൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടു മോനും കളി തുടങ്ങി. അങ്ങിനെ ഒക്കെ ആയാലും  പിള്ളയെ കുടുക്കി. കുഞ്ഞാപ്പയെ ഒന്നും ചെയ്യാന്കഴിഞ്ഞില്ല, ഇനി കഴിയുമെന്നും തോന്നുന്നില്ല . കാരണം ഭരണമുള്ളപ്പോള്ഒന്നും ചെയ്യാന്പറ്റാത്തവര്അതില്ലാത്തപ്പോള്എന്ത് ചെയ്യും? മാത്രമല്ല ഇപ്പോള്സ്വന്തം തടി കൂട്ടിലാവാതെ നോക്കേണ്ടത് കൂടിയുണ്ട് . അദ്ദേഹം ഭരണത്തിലിരുന്നപ്പോള്മലപ്പുറം ജില്ല കേരളത്തിന്റെ ഭാഗമല്ലാത്ത രീതിയിലായിരുന്നു അദ്ധേഹത്തിന്റെ പെരുമാറ്റം . പാക്കിസ്ഥാനെ കുറിച്ച് പറയുകയാണെങ്കില്‍  നമുക്ക് മനസ്സിലാക്കാം. ഇത് അദ്ധേഹത്തിന്റെ മുന്നണിക്ക്ആറ്‌  സീറ്റ് വാങ്ങിക്കൊടുത്ത ജില്ലയെക്കുറിച്ചു  (ചക്ക ഇട്ടപ്പോള്‍ കിട്ടിയതാണ് ) അദ്ദേഹം പറഞ്ഞത് മലപ്പുറത്ത്വിജയശതമാനം കൂടിയപ്പോള്കോപ്പി അടിച്ചതാണെന്നും   കരിപ്പൂര്എയര്പോര്ട്ടില്തീവ്രവാദികള്ജോലിക്ക് കയറിയിട്ടുണ്ടെന്നും മറ്റുമാണ് . അങ്ങിനെ പലതും . അച്യുതാനന്ദന്കേരളത്തെ പിറകോട്ടു പിടിച്ചു വലിക്കുകയായിരുന്നു ഇത് വരെ ചെയ്തത് . മുള്ള്  വേലിയും പാട്ട വിളക്കും കൈവണ്ടിയുമുള്ള ഒരു കാലത്തേക്കാണ്അദ്ദേഹം കേരളത്തെ നയിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ പിണറായിയും കോടിയേരിയും ഐസക്കും അതിനു സമ്മതിച്ചില്ല . നാമിന്നു ജീവിക്കുന്ന ഹൈ ടെക് യുഗത്തില്ഒരു കരടാകും എന്ന് മനസ്സിലാക്കി അവര്പാര്ട്ടിക്കുള്ളില്തന്നെ ചരട് വലികള്തുടങ്ങി . അച്യുതാനന്ദന്റെയും കോടിയേരിയുടെയും ടീച്ചറുടെയും ബാലന്റെയും മക്കള്ക്കെതിരെ പരാതികള്വന്നപ്പോള്അച്യുതാനന്ദന്റെ മകന്‍  അരുണ്കുമാര്മാത്രമാണ് കുടുങ്ങിയത്. മറ്റുള്ളവര്എവിടെയെന്നു പോലുമറിയില്ല . തന്റെ വിശുദ്ധത മറ്റുള്ളവരെ പ്രസംഗിച്ചു ഫലിപ്പിച്ചു പുണ്യാളന്ചമഞ്ഞു. കേരളത്തെ വന്ജിച്ചും അധികാരം  ദുര്വിനിയോകം ചെയ്തും   ഉധ്യോഗസ്തരെ ഭീഷണിപ്പെടുത്തിയും ബന്ധുവിന് ഭുമി പതിച്ചു നല്കി . അരുണ്കുമാറിന്റെ ഓരോ സര്ടിഫിക്കട്ടും  വെരിഫിക്കേഷന്  അയച്ചാലേ അത് ഒറിജിനലാണോ  എന്ന് അറിയൂ  . തനിക്കു ഇഷ്ടമില്ലാത്തവരെയെല്ലാം   (അത് സ്വന്തം പാര്ട്ടിക്കാരനായാല്പോലും ) നിഗ്രഹിക്കുകയാണ്അദ്ദേഹം. ഒരുതരം അപകര്ഷതാ ബോധം . മുഖ്യമന്ത്രി ആയപ്പോള്രണ്ടുതവണയാണ് മലപ്പുറം ജില്ലയില്വന്നത് , ഒന്ന് കോപ്പി അടിയെകുറിച്ച് പറയാനും മറ്റൊന്ന് തിരെഞ്ഞെടുപ്പ് പ്രചാരണത്തിനും. ഒരുതരത്തില്അങ്ങയോടു നന്ദിയുണ്ട് . ഇപ്പോള്സീ. എച്ച്. മുഹമ്മദ്കോയ പറഞ്ഞതാണ്ഓര്മ വരുന്നത് . ഇതുവരെ മലപ്പുറത്തെ പുലിക്കുട്ടികള്ഉറങ്ങിക്കിടക്കുകയായിരുന്നു ഇപ്പോള്അവര്സടകുടഞ്ഞു എണീറ്റിട്ടേയുള്ളൂ. അപ്പോള്ത്തന്നെ വിജയശതമാനം  സംസ്ഥാന  ശരാശരിയോടൊപ്പമെത്തി.   എന്ജിനീയറിംഗിലും മെഡിക്കല്എന്‍ട്രന്സിലും  റാങ്കുകള്‍ മലപ്പുറത്ത്എത്തി. എസ് എസ് എല്സി  ക്ക് ഇപ്പോള്‍ റാങ്ക് സമ്പ്രദായമുണ്ടായിരുന്നുവെങ്കില്‍  സംശയം വേണ്ട അതും മലപ്പുറത്ത് തന്നെ ആയിരിക്കുമെന്നാണ് കണക്കുകള്സൂചിപ്പിക്കുന്നത് . താങ്കള്നാഴികക്ക് നാല്പതു വട്ടം പറയാറുള്ളത് പോലെ താങ്കളും രാജിവെക്കുക തന്നെ വേണം. അഗ്നിശുദ്ധി വരുത്തി കൂടുതല്തിളക്കത്തോടെ  തിരിച്ചു വരാലോ. അതാണ്അച്ചുതാനന്ദന്എന്ന അഴിമതിക്കെതിരെ എന്ന ലേബലുമൊട്ടിച്ചു നടക്കുന്ന താങ്കളെ പോലുള്ള ഒരു നേതാവില്നിന്നും ജനം പ്രതീക്ഷിക്കുന്നത് .  

വാല്ക്കഷ്ണം: താങ്കള്അഞ്ചു വര്ഷം കൊണ്ട് ചെയ്യാത്തത് ഉമ്മന്ചാണ്ടി അഞ്ചു മാസം കൊണ്ട് ചെയ്തു . അദ്ധേഹത്തിന്റെ ഒരു ജനസമ്പര്ക്ക പരിപാടി മതി ഇതൊക്കെ തെളീയിക്കാന്‍. ദയവു ചെയ്ത് അദ്ധേഹത്തെ ഭരിക്കാന്അനുവദിക്കുക.

1 അഭിപ്രായം:

  1. ഇതൊന്നും കുട്ടി സഖാക്കള്‍ക്കോ അവര്‍ക്ക് ഓശാന പാടുന്ന നമ്മുടെ ചില സമുതായ നേതാക്കള്‍ക്കോ മനസ്സിലാകാത്തത് കൊണ്ടല്ല ,,,, അവര്‍ക്ക് അതിലും വലുത് ലീഗിനെ ഇല്ലായ്മ ചെയ്യലാണ് ,,, എല്ലാം കണ്ടില്ലെന്നു നടിക്കുകയല്ലേ ?

    മറുപടിഇല്ലാതാക്കൂ